വളാഞ്ചേരിയില്‍ നിപ സ്ഥിരീകരിച്ചതോടെ പ്രദേശത്ത് അതീവ ജാഗ്രത

09:23 AM May 09, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

മലപ്പുറം ജില്ലയില്‍ വളാഞ്ചേരിയില്‍ നിപ സ്ഥിരീകരിച്ചതോടെ പ്രദേശത്ത് അതീവ ജാഗ്രത.  നാലു തദ്ദേശ സ്ഥാപനങ്ങളിലെ ഒമ്പത് വാര്‍ഡുകള്‍ കണ്ടയ്മെന്റ് സോണുകളായി ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് പ്രഖ്യാപിച്ചു. വളാഞ്ചേരി മുന്‍സിപ്പാലിറ്റിയിലെ തോണിക്കല്‍ , താണിയപ്പന്‍ കുന്ന് , കക്കാട്ടുപാറ, മജീദ് കണ്ട് മലയില്‍ , നീരടി, വലാര്‍ത്തപടി, കരിപ്പോള്‍ എന്നിവയാണ് കണ്ടയ്മെന്റ് സോണുകളാക്കിയത്. കണ്ടെയ്ന്‍മെന്റ് സോണുകളാക്കിയ സ്ഥലങ്ങളില്‍ പൊതുജനങ്ങള്‍ കൂട്ടം കൂടാന്‍ പാടില്ല. ഈ പ്രദേശങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ എട്ട് മുതല്‍ വൈകീട്ട് ആറ് വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളുവെന്നും മദ്രസ്സകള്‍, അംഗനവാടികള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കുവാന്‍ പാടുള്ളതല്ലെന്നും നിര്‍ദേശിച്ചിട്ടുണ്ട്. മലപ്പുറത്ത് നിപ സ്ഥിരീകരിച്ചതിനാല്‍ അതിര്‍ത്തി ജില്ലയായ വയനാട്ടിലും ജാഗ്രതാ നിര്‍ദേശമുണ്ട്.