+

ഷഹബാസ് കൊലക്കേസ്; കുറ്റാരോപിതരായ 6 വിദ്യാർഥികളുടെയും എസ്എസ്എൽസി ഫലം പ്രസിദ്ധീകരിച്ചില്ല

കോഴിക്കോട്: താമരശേരി ഷഹബാസ് കൊലക്കേസിൽ കുറ്റാരോപിതരായ 6 വിദ്യാർഥികളുടെയും എസ്എസ്എൽസി ഫലം പ്രസിദ്ധീകരിച്ചില്ല. ഇവർ കേസിലെ പ്രതികളായ സാഹചര്യത്തിലാണ് എസ്എസ്എൽസി പരീക്ഷാ ഫലം തടഞ്ഞു വച്ചത്.ജുവനൈൽ ഹോമിലെ പ്രത്യേക പരീക്ഷാ കേന്ദ്രത്തിൽ വെച്ചായിരുന്നു വിദ്യാർഥികൾ പരീക്ഷയെഴുതിയത്. കേസിൽ അറസ്റ്റിലായതിനു ശേഷവും ഇവരെ പരീക്ഷ എഴുതാൻ അനുവദിച്ചിരുന്നു. ഇത് വലിയ വിവാദമായിരുന്നു. പരീക്ഷാ സെന്‍ററിലടക്കം വിദ്യാർഥി യുവജന സംഘടനകൾ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.

ട്യൂഷന്‍ സെന്ററിലുണ്ടായ പ്രശ്‌നത്തിന്റെ ചുവടുപിടിച്ച് നടന്ന വിദ്യാര്‍ത്ഥി സംഘര്‍ഷത്തിലായിരുന്നു പതിനഞ്ചുകാരനായ ഷഹബാസിന് ജീവന്‍ നഷ്ടമായത്.


facebook twitter