പെരുന്നാൾ ഖുതുബയ്ക്കിടെ ഇമാം കുഴഞ്ഞുവീണു മരിച്ചു

02:27 PM Mar 20, 2026 | വെബ് ടീം

ചെർപ്പുളശ്ശേരി: ചെറിയ പെരുന്നാൾ ഖുതുബയ്ക്കിടെ (പ്രഭാഷണം) ഇമാം പള്ളിയിൽ കുഴഞ്ഞുവീണു മരിച്ചു. തൃക്കടീരി ആറ്റാശ്ശേരിയിലെ ഇസ്‍ലാമിക് സർവീസ് സൊസൈറ്റി ജുമാമസ്ജിദ് ഇമാം മൗലവി അബ്ദുൽ ഷുക്കൂർ ഖാസിമി (54) ആണു മരിച്ചത്.

ചെറിയ പെരുന്നാൾ നമസ്കാരം നിർവഹിച്ചു ഖുതുബ പ്രസംഗം നിർവഹിച്ചു കൊണ്ടിരിക്കെയാണ് ഹൃദയാഘാതമുണ്ടായത്. പള്ളിയിലുള്ളവർ പ്രഥമ ശുശ്രുഷ നൽകിയെങ്കിലും രക്ഷിക്കാനായില്ല. മൗലവി അബ്ദുൾ ഷുക്കൂർ ഖാസിമി തൊടുപുഴ സ്വദേശിയാണ്. ഭാര്യയും, ഒരു മകനുമുണ്ട്.


More News :