പേറ്റന്റ് കാലവധി തീര്‍ന്നതോടെ ടൈപ്പ് രണ്ട് പ്രമേഹത്തിനായുളള മരുന്നിന്റെ വിലക്കുറവുള്ള ജനറിക് പതിപ്പുകളുടെ ഉല്‍പ്പാദനത്തില്‍ വര്‍ധന. മൂന്നുമാസം കൊണ്ട് 140-ലധികം പുതിയ ബ്രാന്‍ഡുകളാണ് വിപണിയിലെത്തിയിരിക്കുന്നത്. എംപാഗ്ലിഫ്‌ലോസിന്‍ എന്ന രാസമൂലകത്തിന്റെ കുത്തകാവകാശമാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ തീര്‍ന്നത്. ജര്‍മനി ആസ്ഥാനമായുള്ള കമ്പനിക്കാണ് മരുന്നിന്റെ അവകാശം ഉണ്ടായിരുന്നത്. പേറ്റന്റ് കാലാവധി തീരാറായതോടെ ജനറിക് പതിപ്പിന്റെ അനുമതിക്കായി പല കമ്പനികളും രംഗത്തുവന്നിരുന്നു.ഗുളികയൊന്നിന് 60 മുതല്‍ 70 രൂപ വരെ വിലയുണ്ടായിരുന്ന മരുന്ന് പരമാവധി 10-15 രൂപ എന്ന നിലയില്‍ വിലകുറഞ്ഞായിരിക്കും വിപണിയിലെത്തുക.