+

ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരത്തില്‍ സമനില പിടിച്ച് ഇന്ത്യ

ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരത്തില്‍ സമനില പിടിച്ച് ഇന്ത്യ. നാലുവിക്കറ്റ് നഷ്ടത്തില്‍ 425 റണ്‍സെടുത്താണ് ഇന്ത്യ മത്സരം അവസാനിപ്പിച്ചത്. നായകന്‍ ശുഭ്മാന്‍ ഗില്ലും വാഷിംഗ്ടണ്‍ സുന്ദറും രവീന്ദ്ര ജഡേജയും നേടിയ സെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യ സമനില പിടിച്ചത്. കെ.എല്‍ രാഹുല്‍ 90 റണ്‍സും നേടി. അഞ്ചാം ദിനം ഉച്ചഭക്ഷണത്തിന് പിരിയും മുന്‍പ് തന്നെ ശുഭ്മാന്‍ ഗില്ലിനെയും രാഹുലിനെയും പുറത്താക്കി ഇംഗ്ലണ്ട് മുന്‍തൂക്കം നേടിയെങ്കിലും പിന്നീടിറങ്ങിയ ജഡേജയും വാഷിംഗ്ടണ്‍ സുന്ദറും ചേര്‍ന്ന് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. രണ്ട് ജയങ്ങളുമായി ഇംഗ്ലണ്ട് പരമ്പരയില്‍ മുന്നിലാണ്.

facebook twitter