ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് സ്വര്‍ണനേട്ടം

03:40 PM Sep 14, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് സ്വര്‍ണനേട്ടം.  ഇന്ത്യയുടെ ജാസ്മിന്‍ ലംബോറിയയാണ് വനിതകളുടെ 57 കിലോ വിഭാഗത്തില്‍ ഇന്ത്യക്കുവേണ്ടി സ്വര്‍ണം നേടിയത്. ഇംഗ്ലണ്ടിലെ ലിവര്‍പൂളില്‍ നടന്ന മത്സരത്തില്‍ പോളണ്ടിന്റെ യൂലിയ സെറെമെറ്റയെ പരാജയപ്പെടുത്തിയാണ് കോമണ്‍വെല്‍ത്ത് മെഡല്‍ ജേതാവായ ജാസ്മിന്‍ സ്വര്‍ണം നേടിയത്. അതേസമയം ഇന്ത്യയ്ക്കായി 80 കിലോയ്ക്ക് മുകളിലുള്ളവരുടെ വിഭാഗത്തില്‍ നൂപുരാ ഷെറോണ്‍ വെള്ളിയും 80 കിലോ വിഭാഗത്തില്‍ പൂജാ റാണി വെങ്കലവും നേടി.