+

കശ്മീരില്‍ നിയന്ത്രണ രേഖയില്‍ പാക് വെടിവയ്പില്‍ സൈനികന് വീരമൃത്യു

കശ്മീരില്‍ നിയന്ത്രണരേഖയില്‍ നുഴഞ്ഞുകയറ്റം ചെറുക്കുന്നതിനിടെ ജവാന് വീരമൃത്യു. പാക് സൈന്യത്തിന്റെ വെടിവയ്പിലാണ് ജവാന്‍ മരിച്ചത്. ഹവീല്‍ദാര്‍ അങ്കിത് ആണ് മരിച്ചത്. ഉറിസെക്ടറിലാണ് നുഴഞ്ഞുകയറ്റം. പാക് റേഞ്ചേഴ്‌സിന്റെ വെടിവയ്പിന്റെ മറവിലായിരുന്നു നുഴഞ്ഞുകയറ്റം. നിയന്ത്രണരേഖയില്‍ കഴിഞ്ഞ രണ്ട് ദിവസമായി നുഴഞ്ഞുകയറ്റ ശ്രമവും വെടിവയ്പും തുടരുകയാണ്. ബാരമുള്ളയില്‍ ഇന്നലെ നടന്ന വെടിവയ്പില്‍ മറ്റൊരു ജവാന്‍ വീരമൃത്യു വരിച്ചിരുന്നു.


facebook twitter