+

IPL ഇന്ന്: ആദ്യ മത്സരത്തിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് - രാജസ്ഥാന്‍ റോയല്‍സുമായി ഏറ്റുമുട്ടും

ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് രാജസ്ഥാന്‍ റോയല്‍സുമായി ഏറ്റുമുട്ടും. ഉച്ചതിരിഞ്ഞ് മൂന്നരയ്ക്ക് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനിലാണ് മത്സരം. കളിച്ച പതിനൊന്ന് മത്സരങ്ങളില്‍ എട്ടിലും തോറ്റ രാജസ്ഥാൻ പ്ലേ ഓഫില്‍ ഇല്ലെന്ന് ഉറപ്പായതോടെ അഭിമാനത്തോടെ മടങ്ങണമെങ്കില്‍ ജയം കൂടിയേ തീരൂ. അതേ സമയം ഇന്ന് ജയിച്ചില്ലങ്കില്‍ നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്തയ്ക്ക് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകും. ഇന്ന് തോറ്റാല്‍ ഇനി അവശേഷിക്കുന്ന എല്ലാ മത്സരങ്ങളും ജയിച്ചാലേ കൊല്‍ക്കത്തയ്ക്ക് പ്ലേ ഓഫിലെത്താനാവൂ. 





facebook twitter