+

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സ് - ഗുജറാത്ത് ടൈറ്റന്‍സ് പോരാട്ടം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സ് ഗുജറാത്ത് ടൈറ്റന്‍സ് പോരാട്ടം. രാത്രി ഏഴരയ്ക്ക് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം. പ്ലേ ഓഫ് ഉറപ്പിക്കാന്‍ ഇരുടീമിനും ജയം അനിവാര്യമാണ്. ഹര്‍ദിക് പാണ്ഡ്യ നയിക്കുന്ന മുംബൈ നിരയില്‍ രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ട്രന്റ് ബോള്‍ട്ട്, ജസപ്രീത് ബുംമ്ര ഉള്‍പ്പെടെ താരങ്ങള്‍ ഫോമിലേക്കുയര്‍ന്നത് ടീമിന് പ്രതീക്ഷ നല്‍കുന്നു. കഴിഞ്ഞ അഞ്ചുമത്സരങ്ങളില്‍ തോല്‍വി അറിയാതെയാണ് മുംബൈയുടെ കുതിപ്പ്. ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ഗുജറാത്തില്‍ ജോസ് ബട്‌ലര്‍, സായ് സുദര്‍ശന്‍, മുഹമ്മദ് സിറാജ്, റാഷിദ് ഖാന്‍ തുടങ്ങിയ താരങ്ങള്‍ പ്രതീക്ഷ നല്‍കുന്നു. പോയിന്റെ പട്ടികയില്‍ മുംബൈ മൂന്നാമതും ഗുജറാത്ത് നാലാം സ്ഥാനത്തുമാണ്.

facebook twitter