യു പ്രതിഭയ്ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തിൽ ഖേദം പ്രകടിപ്പിച്ച് ഇര്‍ഷാദ് ചക്കാലശ്ശേരി

05:24 PM Mar 25, 2026 | വെബ് ടീം

ആലപ്പുഴ:  യു പ്രതിഭയ്ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തിൽ ഖേദം പ്രകടിപ്പിച്ച് യുഡിഎഫ് നേതാവ് ഇര്‍ഷാദ് ചക്കാലശ്ശേരി. സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ലെന്നും തന്‍റെ പ്രസ്താവനയെ അത്തരത്തിൽ വ്യാഖ്യാനിക്കേണ്ടതില്ലെന്നും ഇര്‍ഷാദ് ചക്കാലശ്ശേരി വ്യക്തമാക്കി. തന്‍റെ പരാമര്‍ശം ആര്‍ക്കെങ്കിലും വേദന ഉണ്ടാക്കിയെങ്കിൽ ഖേദം പ്രകടിപ്പിക്കുകയാണെന്നും ഇര്‍ഷാദ് വ്യക്തമാക്കി.

അതേ സമയം സ്ത്രീകളെ അപമാനിച്ച് വോട്ട് നേടാമെന്നത് യുഡിഎഫിന്‍റെ തെറ്റിദ്ധാരണയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  ഫേസ്ബുക്കിൽ കുറിച്ചു.  സ്ത്രീ വിരുദ്ധവും അപമാനകരവുമായ പരാമർശമാണെന്നും രാഷ്ട്രീയ സംസ്കാരത്തിന്‍റെ തകർച്ചയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന മുഴുവൻ സ്ത്രീകളോടുമുള്ള അധിക്ഷേപമാണ്. പരാമർശത്തിൽ  നിയമ നടപടിക്കൊരുങ്ങുകയാണ് കായംകുളത്തെ എൽഡിഎഫ് സ്ഥാനാർത്ഥി യു പ്രതിഭ.