+

രാഹുൽ‍ഗാന്ധിയുടെ കേരളത്തിലേക്കുള്ള ഇന്നത്തെ യാത്ര റദ്ദാക്കി;കോഴിക്കോട് കടപ്പുറത്തെ മഹാറാലിയിലും പൊതുസമ്മേളനത്തിലും പങ്കെടുക്കില്ല

കോഴിക്കോട് : നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് യുഡിഎഫിന്റെ ഔദ്യോഗിക പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ച് വൈകിട്ട് 4.30 ന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന മഹാറാലിയിലും പൊതുസമ്മേളനത്തിലും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പങ്കെടുക്കില്ല.

ശ്വാസതടസ്സത്തെത്തുടർന്ന് ചൊവ്വാഴ്ച രാത്രി ഡൽഹി സർ ഗംഗാറാം  ആശുപത്രിയിൽ പ്രവേശിപ്പിച്ച മാതാവ് സോണിയ ഗാന്ധിക്കൊപ്പമാണ് അദ്ദേഹം ഉള്ളത്. രാഹുലിന് പകരം കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ആകും കോഴിക്കോട്ടെ മഹാറാലിയിൽ പങ്കെടുക്കുക എന്നാണ് വിവരം.


facebook twitter