ലണ്ടൻ:ഇനി മുന്നിൽ സച്ചിൻ മാത്രം.മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ഇന്ന് ഇംഗ്ലണ്ടിനായി 120 നേടിയപ്പോള്‍ തന്നെ മൂന്ന് ഇതിഹാസ താരങ്ങള്‍ റൂട്ടിന് പിന്നിലായി. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് (13288), മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റര്‍ ജാക്വസ് കാലിസ് (13289), മുന്‍ ഓസീസ് നായകന് റിക്കി പോണ്ടിംഗ് (11378) എന്നിവരെ മറികടക്കാന്‍ റൂട്ടിന് സാധിച്ചു. ടെസ്റ്റ് ക്രിക്കറ്റിൽ 38ാം സെഞ്ച്വറിയുമായി റൺവേട്ടക്കൊപ്പം റെക്കോഡുകളിലും പുതുചരിതം കുറിച്ച് ഇംഗ്ലണ്ടിന്റെ ജോ റൂട്ട്. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയുടെ മൂന്നാം ദിനത്തിൽ സ്കോർബോർഡും കൂടെ വ്യക്തിഗത സ്കോറും ഉയർത്തി റൂട്ട് കുതിച്ചത് സചിൻ ടെണ്ടുൽകറും റിക്കി പോണ്ടിങ്ങും അലങ്കരിക്കുന്ന ടെസ്റ്റ് ക്രിക്കറ്റിലെ റൺവേട്ടക്കാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക്. ഒന്നാം ഇന്നിങ്സിലെ 56ാം ഓവറിൽ മുഹമ്മദ് സിറാജിനെ സിംഗിൾ പായിച്ച് സ്കോർ 31ലെത്തിച്ചതോടെ ഉയർന്ന റൺവേട്ടക്കാരിൽ മൂന്നാമനായ താരം അതേ ദിനത്തിൽ തൊട്ടുമുന്നിലുണ്ടായിരുന്ന പോണ്ടിങ്ങിനെയും കടന്ന് രണ്ടാമതെത്തി.
ഇംഗ്ലീഷ് ബാറ്റർമാരിൽ ഏറ്റവും ഉയർന്ന റൺ സ്കോറർ പദവി കഴിഞ്ഞ ഒക്ടോബറിൽ സ്വന്തമാക്കിയിരുന്നു. നിലവിൽ 15,291 റൺസ് സ്വന്തമായുള്ള സച്ചിൻ തെണ്ടുൽകർ മാത്രമാണ് താരത്തിന് മുന്നിലുള്ളത്. തന്റെ മുന്നിലുണ്ടായിരുന്ന ഇതിഹാസ താരങ്ങളായ രാഹുൽ ദ്രാവിഡിന് 13288 റൺസും ദക്ഷിണാഫ്രിക്കൻ ലെജൻഡ് ജാക് കാലിസിന് 13,289 റൺസുമായിരുന്നു ഉണ്ടായിരുന്നത്ആദ്യം ദ്രാവിഡിനെ പിന്നിലാക്കിയ താരം അൻഷുൽ കംബോജിനെ ഡീപ് പോയിന്റിലേക്ക് സിംഗിൾ അടിച്ച് വ്യക്തിഗത സ്കോർ 120ലെത്തിച്ചാണ് രണ്ടാമനായത്. ഒടുവിൽ 150 റൺസ് നേടിയ താരം രവീന്ദ്ര ജദേജയുടെ പന്തിൽ ക്രീസ് വിട്ടിറങ്ങി കളിക്കാനുള്ള ശ്രമത്തിൽ, വിക്കറ്റ് കീപ്പർ സ്റ്റമ്പ് ചെയ്ത് പുറത്താകുകയായിരുന്നു.200 ടെസ്റ്റ് മത്സരങ്ങളിൽ 329 ഇന്നിങ്സുകളിലാണ് സചിൻ ടെണ്ടുൽകറുടെ റെക്കോഡ് റൺ നേട്ടമെങ്കിൽ, പോണ്ടിങ് ഇത് 168 ടെസ്റ്റിലും 287 ഇന്നിങ്സിലുമായാണ് വെട്ടിപ്പിടിച്ചത്
. ടെസ്റ്റിൽ 120 ഓവർ പിന്നിടുമ്പോൾ അഞ്ചിന് 500 എന്ന നിലയിലാണ് ഇംഗ്ലണ്ട്. ജേയ്മി സ്മിത്തും ലിയാം ഡോസണുമാണ് ക്രിസീൽ. അർധ സെഞ്ച്വറി നേടിയ ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് (66*) പരിക്കേറ്റ് തിരികെ ഡ്രസ്സിങ് റൂമിൽ കയറി. റൂട്ടിനു പുറമെ ഒലി പോപ് (71), ഹാരി ബ്രൂക്ക് എന്നിവരുടെ വിക്കറ്റാണ് മൂന്നാം ദിനം ഇംഗ്ലണ്ടിന് നഷ്ടമായത്. സാക് ക്രൗലി (84), ബെൻ ഡക്കറ്റ് (94) എന്നിവർ രണ്ടാംദിനം പുറത്തായിരുന്നു.