കശ്മീരില്‍ ഏറ്റുമുട്ടലില്‍ 3 ഭീകരരെ സൈന്യം വധിച്ചു

03:15 PM Jul 28, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

കശ്മീരില്‍ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ലഷ്‌കര്‍ ഭീകരരാണ് കൊല്ലപ്പെട്ടത്. ശ്രീനഗറിലെ ഡച്ചിഗാം വനമേഖലയിൽ തെരച്ചിലിനിടയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഭീകരരുടെ സാനിധ്യമുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു തെരച്ചിൽ. പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരരെയാണ് വധിച്ചതെന്ന് സൂചനയുണ്ട് എന്നാൽ ഇതിൽ സ്ഥിരീകരണമില്ല. സേനയുടെ ചിനാർ കോർപ്സും സുരക്ഷാസേനയും സംയുക്തമായാണ് ഓപറേഷൻ നടത്തിയത്.