IPS തലപ്പത്ത് അഴിച്ചുപണി; എം ആർ അജിത് കുമാർ എക്സൈസ് കമ്മീഷണർ, മനോജ് എബ്രഹാം വിജിലൻസ് മേധാവി

04:11 PM May 09, 2025 | വെബ് ടീം

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് തലപ്പത്ത് അഴിച്ചുപണി. എം ആർ അജിത് കുമാറിനെ എക്സൈസ് കമ്മീഷണർ ആയി നിയമിച്ചു. മനോജ് എബ്രഹാമിനെ വിജിലൻസ് ഡയറക്ടറായി നിയമിച്ചു. നിലവിൽ വിജിലൻസ് ഡയറക്ടറായ യോഗേഷ് ഗുപ്ത ഫയർഫോഴ്സ് മേധാവിയായി മാറ്റി. മഹിപാൽ യാദവിനെ ക്രൈംബ്രാഞ്ച് എഡിജിപിയായി നിയമിച്ചു.

ബൽറാം കുമാർ ഉപാധ്യായ പൊലീസ് അക്കാദമി ഡയറക്ടർ, കെ.സേതുരാമൻ ജയിൽ വകുപ്പ് മേധാവി, ADGP മഹിപാൽ യാദവിനെ ക്രൈംബ്രാഞ്ചിൽ നിയമിച്ചു. ജി.സ്പർജൻ കുമാറിനെ ക്രൈംബ്രാഞ്ച് ഐ.ജിയായും പി.പ്രകാശ് കോസ്റ്റൽ പൊലീസ് ഐ.ജി, എ.അക്ബർ ഇൻേറണൽ സെക്യൂരിറ്റി ഐ.ജിയായും നിയമിച്ചു.