+

ഇന്ത്യ-പാക് സംഘർഷം: വിമാനത്താവളങ്ങളിൽ ലഗേജ്, കാർഗോ പരിശോധനയ്ക്ക് പുതിയ സംവിധാനം

ഇന്ത്യ - പാകിസ്ഥാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വിമാനത്താവളങ്ങളിലെ സുരക്ഷ വർധിപ്പിച്ചതിന് പിന്നാലെ യാത്രക്കാരുടെ ചെക്ക് ഇൻ ലഗേജുകളും കാർഗോയും പരിശോധിക്കാൻ പുതിയ സംവിധാനം ഏർപ്പെടുത്തി.  നിലവിലുള്ള രീതിയ്ക്ക് വ്യത്യസ്തമായി ഇനി മുതൽ ലഗേജ്, കാർഗോ പരിശോധനയ്ക്കും സിഐഎസ്എഫ് മേൽനോട്ടം വഹിക്കും. നിലവിലെ സാഹചര്യത്തിൽ താൽക്കാലികമായാണ് തീരുമാനം. അറിയിപ്പ് അനുസരിച്ച് മേയ് 18 വരെ ഈ സംവിധാനം തുടരും. 

facebook twitter