സംസ്ഥാനത്ത് കാലാവർഷം ഇത്തവണ നേരത്തെ എത്തുമെന്ന് കാലാവസ്ഥാ വകുപ്പ്. ഈ മാസം 27 ന് കാലാവർഷം കേരള തീരം തൊടുമെന്നാണ് അറിയിപ്പ്. ഇന്ന് സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ബുധനാഴ്ച വരെ ശക്തമായ മഴ പ്രതീക്ഷിക്കാമെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു. അതേസമയം മധ്യകേരളത്തിൽ താപനില ഉയരും..