മംഗളുരു: കൊൽക്കത്തയ്ക്ക് ശേഷം കേരളവിഷൻ മംഗളൂരിലേക്ക്.'കെ.സി.സി.എൽ. കുട്ല' എന്ന പേരിലാണ് മാംഗ്ലൂരിൽ പ്രവർത്തിക്കുക.കാസർകോട് ജില്ലയിലെ ഡിസ്‌ട്രിബ്യൂഷൻ കമ്പനിയായ സി.സി.എൻ. വഴിയാണ് പ്രവർത്തനം ഏകോപിപ്പിക്കുക.
മംഗളുരുവിലെ ബന്ദൂർവെല്ലിലെ ലെഗസി കോംപ്ലെക്സിൽ നടക്കുന്ന വിപുലമായ ചടങ്ങിൽ ഫെബ്രുവരി 21ശനിയാഴ്ച രാവിലെ 11മണിയ്ക്ക് കർണാടക നിയമസഭാ സ്പീക്കർ യു ടി ഖാദർ ഉദ്‌ഘാടനം നിർവഹിക്കും.