പ്രീമിയര്‍ ലീഗ് ഉദ്ഘാടന മത്സരത്തില്‍ ബോണ്‍മൗത്തിനെ പരാജയപ്പെടുത്തി ലിവര്‍പൂള്‍

12:29 PM Aug 16, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

പ്രീമിയര്‍ ലീഗ് ഉദ്ഘാടന മത്സരത്തില്‍ ബോണ്‍മൗത്തിനെ പരാജയപ്പെടുത്തി ലിവര്‍പൂള്‍. മൊഹമ്മദ് സലായും ഫെഡറിക്കോ കിയേസയും നേടിയ അവസാന മിനിറ്റ് ഗോള്‍മികവില്‍ നിലവിലെ ചാമ്പ്യന്‍മാര്‍ 4-2 ന് വിജയം സ്വന്തമാക്കി. ആതിഥേയര്‍ക്ക് വേണ്ടി ആദ്യ ഗോള്‍ നേടി ഹ്യൂഗോ എകിറ്റികെ അരങ്ങേറ്റ മത്സരം ഗംഭീരമാക്കിയപ്പോള്‍, മത്സരത്തിനിടെ ആരാധകരിൽ നിന്ന് വംശീയ അധിക്ഷേപത്തിന് ഇരയായ അന്റോയിന്‍ സെമെന്‍യോ സന്ദര്‍ശകര്‍ക്കായി ഇരട്ട ഗോള്‍ നേടി. കാര്‍ അപകടത്തില്‍ അന്തരിച്ച ലിവര്‍പൂള്‍ ഫോര്‍വേഡ് ഡിയോഗോ ജോട്ടയെ അനുസ്മരിച്ചായിരുന്നു മത്സരത്തില്‍റെ തുടക്കം.