+

ആലുവയിൽ വൻ ലഹരിവേട്ട; 50 ലക്ഷത്തിന്റെ ഹെറോയിനുമായി അസം സ്വദേശി പിടിയിൽ

സംസ്ഥാനത്ത് വീണ്ടും വൻ ലഹരിമരുന്ന് വേട്ട. ആലുവ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് 50 ലക്ഷം രൂപ വിലമതിക്കുന്ന 158 ഗ്രാം ഹെറോയിനുമായി അസം സ്വദേശിയെ എക്സൈസ് സംഘം പിടികൂടി. അസം നാഗോൺ സ്വദേശി മഖ്ബൂൽ ഹുസൈൻ സഹിറുൾ ഇസ്ലാം ആണ് അറസ്റ്റിലായത്.

ഓണത്തോടനുബന്ധിച്ച് എക്സൈസ് നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ഇന്നലെ അർധരാത്രിയോടെയായിരുന്നു സംഭവം. ബംഗളൂരുവിൽ നിന്ന് ലഹരിമരുന്ന് സംസ്ഥാനത്തേക്ക് കടത്തിക്കൊണ്ടുവന്ന് ചില്ലറ വിൽപ്പന നടത്തുകയായിരുന്നു ഇയാളുടെ രീതി. 2,000 രൂപ മുതൽ 3,000 രൂപ വരെ വിലയിട്ട് ചെറിയ പാക്കറ്റുകളിലാക്കിയാണ് ഇയാൾ ലഹരിമരുന്ന് വിൽപ്പന നടത്തിയിരുന്നത്.


വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് ഇയാൾ ലഹരിമരുന്ന് വിൽപ്പന നടത്തിയിരുന്നതായി എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. പെരുമ്പാവൂർ, ആലുവ മേഖലകൾ കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തുന്ന സംഘങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇയാളുടെ ഇടപാടുകാരെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.


More News :
facebook twitter