കൊച്ചി: ട്രെയിലറില്‍നിന്ന് കൂറ്റന്‍ ട്രാന്‍സ്‌ഫോര്‍മര്‍ വീണു. കാക്കനാട് സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ ഇന്‍ഫോപാര്‍ക്ക് ഗേറ്റിന് മുന്നില്‍ റോഡിന്റെ മധ്യഭാഗത്തായാണ് ട്രാന്‍സ്‌ഫോര്‍മര്‍ വീണത്. ഇതോടെ തിരക്കേറിയ സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ ഗതാഗതക്കുരുക്കും രൂക്ഷമായി.
തിങ്കളാഴ്ച ഉച്ചയോടെയാണ് ട്രെയിലറില്‍നിന്ന് കൂറ്റന്‍ ട്രാന്‍സ്‌ഫോര്‍മര്‍ റോഡിലേക്ക് വീണത്. ബ്രഹ്‌മപുരത്തുനിന്ന് കളമശ്ശേരിയിലേക്ക് അറ്റക്കുറ്റപ്പണിക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു സംഭവം. റോഡിന്റെ മധ്യഭാഗത്തായാണ് ട്രാന്‍സ്‌ഫോര്‍മര്‍ കിടക്കുന്നത്.