ജാനകി വി. വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള എന്ന സിനിമ ഇന്ന് തിയറ്ററുകളിലെത്തും

09:40 AM Jul 17, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

സുരേഷ് ഗോപിയെ പ്രധാന കഥാപാത്രമാക്കി പ്രവീണ്‍ നാരായണന്‍ സംവിധാനം ചെയ്യുന്ന ജാനകി വി. വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള എന്ന സിനിമ ഇന്ന് തിയറ്ററുകളിലെത്തും. രാവിലെ 10 മണിക്കാണ് ആദ്യ ഷോ. സുരേഷ് ഗോപി തൃശൂരില്‍ സിനിമ കാണും. വിവാദങ്ങള്‍ക്കൊടുവിലാണ് ചിത്രത്തിന്റെ പേര് അടക്കം മാറ്റി റിലീസ് ചെയ്യുന്നത്. കോടതി രംഗത്തെ എട്ട് ഭാഗങ്ങളില്‍ നിന്ന് ജാനകി എന്ന പേര് മ്യൂട്ട് ചെയ്തിട്ടുണ്ട്. ജാനകിയെന്ന പേര് പ്രദര്‍ശിപ്പിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചത്.