+

മലയാളി നവവധു സൗദിയിൽ വാഹനാപകടത്തില്‍ മരിച്ചു

അബുദാബി: സൗദി അറേബ്യയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളിയായ നവവധു മരിച്ചു. വയനാട്, വൈത്തിരി, സ്വദേശിനി ഹിദ നൗറിന്‍ (23) ആണ് മരിച്ചത്.

ഭര്‍ത്താവ് യാസിനൊപ്പം ദമാമില്‍ നിന്നു റിയാദിലേയ്ക്ക് പോകുന്നതിനിടയില്‍ ഉമ്മുല്‍ അറാറില്‍ ആണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട കാര്‍ മറിയുകയായിരുന്നു. ഹിദ അപകടസ്ഥലത്തു തന്നെ മരിച്ചു. യാസിന്‍ ആശുപത്രിയിലാണ്.

ഒരാഴ്ച മുമ്പാണ് ഹിദയും യാസീനും തമ്മില്‍ വിവാഹിതരായത്. റിയാദിലുള്ള മാതാപിതാക്കളെ കാണാന്‍ പോവുകയായിരുന്നു ഹിദയും ഭര്‍ത്താവും.


facebook twitter