കൽപിത സർവകലാശാല പദവി നേടാൻ ശ്രമം തുടങ്ങിയ എയ്ഡഡ് കോളജുകളിൽ ഒന്നിന്റെ അപേക്ഷ തള്ളിക്കളയാൻ എം.ജി സർവകലാശാല നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട്. കളമശ്ശേരി രാജഗിരി സ്കൂൾ ഓഫ് സോഷ്യൽ സയൻസസിനാണ് യുജിസിയുടെ മാനദണ്ഡ പ്രകാരം കൽപിത സർവകലാശാല പദവിക്ക് അപേക്ഷിക്കാൻ യോഗ്യതയില്ലെന്നുകണ്ട് അപേക്ഷ തള്ളിക്കളയാൻ സമിതി റിപ്പോർട്ട് നൽകിയത്. സർക്കാർ നിർദേശ പ്രകാരമാണ് എം.ജി സർവകലാശാല സിൻഡിക്കേറ്റംഗങ്ങളും അക്കാദമിക് വിദ്ഗധരുമടങ്ങിയ സമിതി രണ്ടു മാസത്തോളം മുമ്പ് കോളജിലെത്തി സൗകര്യങ്ങൾ വിലയിരുത്തി റിപ്പോർട്ട് നൽകിയത്.