യുഎസിൽ പൊലീസുകാരനാണെന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയുടെ പണം തട്ടാൻ ശ്രമിച്ച ഇന്ത്യൻ വിദ്യാർത്ഥി അറസ്റ്റിൽ. 21കാരനായ കൃഷ്ണകുമാർ സിങ്ങാണ് അറസ്റ്റിലായത്. 78കാരിയായ നോർത് കരോലൈന സ്വദേശിയുടെ പണം തട്ടാനാണ് ഇയാൾ ശ്രമിച്ചത്. വയോധികയുടെ പരാതിയിൽ ഗിൽഫോർഡ് കൗണ്ടി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഫെഡറൽ ഏജന്റ് എന്ന നിലയിൽ പണം കൈപ്പറ്റാൻ എത്തിയപ്പോഴാണ് സിങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്തത്.