മലയാള സിനിമയിലെ ഒരു സംഘം സിനിമാപ്രവർത്തകർ പാക് അതിർത്തിയിൽ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ട്. സംവിധായകൻ സംജാദ്, നടൻ മണിക്കുട്ടൻ തുടങ്ങിയവരാണ് അതിർത്തിയിൽ കുടുങ്ങി കിടക്കുന്നത്. ജയ്സാൽമെറിൽ 150 പേരുടെ സംഘമാണ് കുടുങ്ങി കിടക്കുന്നത്. അതിർത്തിയിൽ ആക്രമണം നേരിട്ട സൈനിക ക്യാമ്പിനടുത്ത് കുടുങ്ങിയെന്നാണ് സൂചന. ഹാഫ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി പോയ ഇവർ അഹമ്മദാബാദിലേക്ക് റോഡ് മാർഗം നീങ്ങാനുള്ള ശ്രമത്തിലാണ്.