+

നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലി രാജി വെച്ചു

കാഠ്മണ്ഡു: നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ്മ ഒലി രാജി വെച്ചു.സമൂഹ മാധ്യമങ്ങളുടെ നിരോധനത്തിനെതിരെ നടന്ന അക്രമാസക്തമായ പ്രതിഷേധങ്ങളാണ് അദ്ദേഹത്തിന്റെ രാജിക്ക് വഴിയൊരുക്കിയത്. സോഷ്യൽ മീഡിയ നിരോധനം തിങ്കളാഴ്ച പിൻവലിച്ചെങ്കിലും, ജനങ്ങളുടെ പ്രതിഷേധം ശക്തമായി തുടരുകയായിരുന്നു.

പ്രതിഷേധകർ മുൻ പ്രധാനമന്ത്രിമാരുടെയും മന്ത്രിമാരുടെയും ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളുടെ വീടുകൾ അഗ്നിക്കിരയാക്കി. ഇതിനെത്തുടർന്ന് കാഠ്മണ്ഡുവിലും മറ്റ് പ്രധാന നഗരങ്ങളിലും കർഫ്യൂ പ്രഖ്യാപിക്കുകയും, സ്കൂളുകൾക്ക് അവധി നൽകുകയും ചെയ്തു.

നേപ്പാളിലെ ഏറ്റവും വലിയ പാർട്ടിയായ നേപ്പാളി കോൺഗ്രസ് നേതാവ് ഷേർ ബഹാദൂർ ദേവുബ, പ്രസിഡന്റ് രാം ചന്ദ്ര പൗഡൽ, ആഭ്യന്തര മന്ത്രി രമേശ് ലേഖക്, നേപ്പാൾ മാവോയിസ്റ്റ് കമ്യൂണിസ്റ്റ് പാർട്ടി നേതാവ് പുഷ്പ കമൽ ദഹൽ എന്നിവരുടെ വീടുകൾക്ക് പ്രതിഷേധക്കാർ തീയിട്ടു. നിലവിലെ വിദേശകാര്യ മന്ത്രിയായ അർസു ദേവുബ റാണയുടെ ഉടമസ്ഥതയിലുള്ള ഒരു സ്വകാര്യ സ്കൂളും അഗ്നിക്കിരയായി.


facebook twitter