പേപ്പല്‍ കോണ്‍ക്ലേവ് ആദ്യറൗണ്ട് തെരഞ്ഞെടുപ്പില്‍ പുതിയ പാപ്പയെ കണ്ടെത്താനായില്ല. മൂന്നു മണിക്കൂറിലേറെ നീണ്ടുനിന്ന വോട്ടെടുപ്പുപ്രക്രിയയില്‍ ആര്‍ക്കും മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടാനായില്ല. മാര്‍പാപ്പയെ തിരഞ്ഞെടുത്തിട്ടില്ലെന്നു സൂചിപ്പിക്കുന്ന കറുത്ത പുകയാണ് ഇറ്റാലിയന്‍ സമയം ഒന്‍പതു മണിയോടെ സിസ്റ്റീന്‍ ചാപ്പലിനു മുകളില്‍ ഘടിപ്പിച്ച പുകക്കുഴലില്‍ നിന്ന് ഉയര്‍ന്നത്.
കറുത്ത പുകയാണെങ്കില്‍ മാര്‍പാപ്പയെ തിരഞ്ഞെടുത്തിട്ടില്ലെന്നും വെളുത്ത പുകയാണെങ്കില്‍ മാര്‍പാപ്പയെ തിരഞ്ഞെടുത്തു എന്നുമാണ് സൂചിപ്പിക്കുന്നത്. ഫലംകാത്ത് സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ജനം രാത്രി വൈകിയും കാത്തുനിന്നു. മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ പാപ്പ തിരഞ്ഞെടുക്കപ്പെടുംവരെ ഇന്നുമുതല്‍ ദിവസവും 4 തവണ വോട്ടെടുപ്പു നടക്കും.
5 ഭൂഖണ്ഡങ്ങളിലും 71 രാജ്യങ്ങളില്‍നിന്നുമായി വോട്ടവകാശമുള്ള 133 കര്‍ദിനാള്‍മാരാണു കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നത്. 89 വോട്ട് ലഭിക്കുന്നയാള്‍ കത്തോലിക്കാസഭയുടെ ഇടയനാകും.