+

നിപ സ്ഥിരീകരിച്ച പാലക്കാട് കുമരംപുത്തൂരില്‍ കനത്ത നിയന്ത്രണം

നിപ സ്ഥിരീകരിച്ച പാലക്കാട് കുമരംപുത്തൂരില്‍ കനത്ത നിയന്ത്രണം. മരിച്ചയാളുടെ സമ്പര്‍ക്കപട്ടികയിലുള്ള 13 പേര്‍ പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ഐസൊലേഷനില്‍ തുടരുന്നു.  ജില്ലയില്‍ 435 പേര്‍ സമ്പര്‍ക്ക പട്ടികയിലുണ്ട്. രോഗലക്ഷണമുള്ള കൂടുതല്‍ ആളുകളുടെ പരിശോധനാഫലം ഇന്ന് ലഭിച്ചേക്കും. കാരക്കുറിശി, കുമരംപുത്തൂര്‍, കരിമ്പുഴ പഞ്ചായത്തുകളിലെയും മണ്ണാര്‍ക്കാട് മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ കണ്ടെയ്ന്‍മെന്റ്‌ സോണിലെയും വാര്‍ഡുകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കി. പ്രദേശത്ത് പൊലീസ് നിരീക്ഷണം ശക്തമാക്കി. നിയന്ത്രണം ലംഘിക്കുന്നത് തടയാന്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധന ആരംഭിച്ചു.

facebook twitter