നടന്‍ നിവിന്‍ പോളിക്കെതിരായ വഞ്ചനാ കേസിലെ തുടര്‍നടപടികള്‍ ഹൈക്കോടതി തടഞ്ഞു

02:54 PM Aug 12, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

നടന്‍ നിവിന്‍ പോളിക്കെതിരായ വഞ്ചനാ കേസിലെ തുടര്‍നടപടികള്‍ ഹൈക്കോടതി തടഞ്ഞു.ആക്ഷന്‍ ഹീറോ ബിജു 2 എന്ന സിനിമയുടെ പേരില്‍ രണ്ട് കോടി തട്ടിയെടുത്തെന്ന നിര്‍മാതാവ് ഷംനാസിന്റെ പരാതിയില്‍ തലയോലപ്പറമ്പ് പൊലീസാണ് കേസെടുത്തത്. നിവിന്‍ പോളി ഒന്നാം പ്രതിയും സംവിധായകന്‍ എബ്രിഡ് ഷൈന്‍ രണ്ടാം പ്രതിയുമായാണ് എഫ്‌ഐആര്‍. സിനിമാ നിര്‍മ്മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കമാണ് കേസിന് ആധാരം.സിനിമയില്‍ നിര്‍മ്മാണ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റിയെന്നും  കരാര്‍ മറച്ചുവെച്ച് ചിത്രത്തിന്റെ ഓവര്‍സീസ് അവകാശം വിറ്റുവെന്നുമാണ് ഷംനാസിന്റെ പരാതി.