+

അധികാരം സ്ഥാപിച്ച് ബോർഡ് സ്ഥാപിക്കരുത്,'ആർക്ക് എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാം'; പെട്രോൾ പമ്പുകളിലെ ശുചിമുറി ഉപയോഗ ഉത്തരവിൽ ഭേദഗതിയുമായി ഹൈക്കോടതി

കൊച്ചി: പെട്രോൾ പമ്പുകളിലെ ശുചിമുറി ഉപയോഗവുമായി ബന്ധപ്പെട്ട് ഇടക്കാല ഉത്തരവിൽ ഭേദഗതി വരുത്തി ഹൈക്കോടതി. ആർക്ക് എപ്പോൾ വേണമെങ്കിലും പെട്രോൾ പമ്പുകളിലെ ശുചിമുറി ഉപയോഗിക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സുരക്ഷാ പ്രശ്നം ഉണ്ടെങ്കിൽ മാത്രമേ തടയാവൂ. അധികാരം സ്ഥാപിച്ച് ബോർഡ് സ്ഥാപിക്കരുതെന്ന് എതിർകക്ഷികളായ തൊടുപുഴ, തിരുവനന്തപുരം നഗരസഭകൾക്ക് കോടതി നിർദ്ദേശം നൽകുകയായിരുന്നു.


More News :
facebook twitter