+

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷം

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷമാവുന്നു. ഹിമാചല്‍ പ്രദേശില്‍ മിന്നല്‍ പ്രളയത്തിലും തുടര്‍ച്ചയായ മേഘവിസ്‌ഫോടനങ്ങളിലും  51 മരണം . മണ്ഡി ജില്ലയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി ഉയര്‍ന്നു. കാണാതായ 34 പേര്‍ക്കായി ദേശീയ , സംസ്ഥാന ദുരന്ത നിവാരണ സേനകളുടെ തെരച്ചില്‍ തുടരുകയാണ്. ജൂണ്‍ 20 ന് ശേഷം ഹിമാചലില്‍ 63 പേര്‍ മഴക്കെടുതിയില്‍ മരിച്ചതായാണ് കണക്ക്. പ്രളയവും മണ്ണിടിച്ചിലും മൂലം ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ അവശ്യ ദുരിതാശ്വാസ സാമഗ്രികള്‍ എത്തിക്കുന്നതിനും ഒറ്റപ്പെട്ടുപോയ കുടുംബങ്ങള്‍ക്ക് ഭക്ഷണം, വെള്ളം, മരുന്ന്, മറ്റ് നിര്‍ണായക വസ്തുക്കള്‍ എന്നിവ എത്തിക്കുന്നതിനും ഇന്ത്യന്‍ വ്യോമസേന ഹെലികോപ്റ്ററുകള്‍ വിന്യസിച്ചിട്ടുണ്ട്. ചണ്ഡിഗഡ് മണാലി ദേശീയ പാത മണ്ണിടിച്ചിലിനെ തുടര്‍ന്ന് അടച്ചതിനാല്‍ വിനോദ സഞ്ചാരികള്‍ അടക്കം നിരവധി പേര്‍ കുടുങ്ങിക്കിടക്കുകയാണ്. ഉത്തരാഖണ്ഡില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലും കാണാതായവര്‍ക്കുള്ള തെരച്ചില്‍ തുടരും. ഉത്തര്‍ പ്രദേശ്., മധ്യപ്രജദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലും കനത്ത മഴ തുടരുകയാണ്.

More News :
facebook twitter