പഹല്‍ഗാം ഭീകരാക്രമണം നടത്തിയ ഭീകരെ സുരക്ഷാസേന കണ്ടെത്തിയെന്ന് സൂചന. തെക്കന്‍ കാശ്മീരിലെ വനമേഖലയില്‍ വെച്ച് ഭീകരുമായി വെടിവെപ്പ് ഉണ്ടായെന്നും റിപ്പോർട്ടുകൾ.
ഇന്ത്യ പാക് സംഘർഷം രൂക്ഷമാകുമ്പോൾ പാകിസ്ഥാന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ചൈന. സഹായം തേടി പാകിസ്ഥാൻ വിദേശകാര്യമന്ത്രി വിളിച്ചതോടെയാണ് ചൈന പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നത്. പാകിസ്ഥാൻ എല്ലാ കാലത്തെയും സുഹൃത്താണെന്ന് ചൈന വ്യക്തമാക്കി. പാകിസ്ഥാന്‍റെ പരമാധികാരവും സുരക്ഷയും അഖണ്ഡതയും ഉറപ്പാക്കാൻ കൂടെയുണ്ടാവുമെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
More News :