പഹൽഗാം ഭീകരാക്രമണം; പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ സുരക്ഷാ കാര്യങ്ങൾക്കുള്ള കേന്ദ്രമന്ത്രി സഭ യോഗം ഇന്ന്

07:33 AM Apr 30, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ സുരക്ഷാ കാര്യങ്ങൾക്കുള്ള കേന്ദ്രമന്ത്രി സഭ യോഗം ഇന്ന് ചേരും. പാകിസ്ഥാനെതിരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ചർച്ചയായേക്കും. രാഷ്ട്രീയകാര്യങ്ങൾക്കുള്ള കേന്ദ്ര മന്ത്രിസഭ യോഗവും ഇന്ന് ചേരും.

പഹൽഗാം ഭീകരാക്രമണത്തിന് പാകിസ്താന് തിരിച്ചടി നൽകാൻ പൂർണ്ണ സ്വാതന്ത്യം സേനകൾക്ക് ഇന്നലെ നടന്ന യോഗത്തിൽ പ്രധാനമന്ത്രി നൽകി. തിരിച്ചടി എവിടെ എപ്പോൾ എങ്ങനെയെന്ന് സേനയ്ക്ക് തീരുമാനിക്കാം എന്നും പ്രധാനമന്ത്രി യോഗത്തിൽ പറഞ്ഞു. അതിർത്തിയിലടക്കം പ്രകോപനം തുടരുന്ന പാക്കിസ്ഥാനെതിരെ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും സാധ്യതയുണ്ട്.