+

വിശാഖപട്ടണത്ത് ക്ഷേത്ര മതില്‍ ഇടിഞ്ഞ് 8 മരണം

ആന്ധ്രപ്രദേശില്‍ ക്ഷേത്ര മതില്‍ ഇടിഞ്ഞ് എട്ടു മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. വിശാഖപട്ടണത്തിന് അടുത്ത് സിംഹാചലം ക്ഷേത്രത്തില്‍ പുലര്‍ച്ചെയാണ് അപകടം. ക്ഷേത്രത്തിലെ ചന്ദനോത്സവത്തോട് അനുബന്ധിച്ച് ദര്‍ശനത്തിനായി ക്യൂ നിന്ന് ഭക്തര്‍ക്ക് മുകളിലേക്ക് 20 അടിയോളം നീളമുള്ള മതില്‍ ഇടിഞ്ഞുവീഴുകയായിരുന്നു. അപകടം നടക്കുമ്പോള്‍ പ്രദേശത്ത് ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു. ഇതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. 20 ദിവസങ്ങള്‍ക്ക് മുമ്പാണ് മതില്‍ നിര്‍മ്മിച്ചത്.

facebook twitter