വെടിനിര്‍ത്തല്‍ കരാർ നിലവില്‍ വന്ന് മണിക്കൂറുകള്‍ക്കകം ലംഘിച്ച് പാകിസ്ഥാന്. പാക് നടപടിയില്‍ അപലപിച്ച് ഇന്ത്യ. തിരിച്ചടി നല്കാന് സേനയ്ക്ക് നിര്‍ദേശം നല്കി. അതേസമയം ജമ്മുവിലടക്കം ഏര്‍പ്പെടുത്തിയ ബ്ലാക്ക് ഔട്ട് പിന്‍വലിച്ചു.
അമൃത്സറില് വീണ്ടും സൈറണ്‍ മുഴങ്ങിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജാഗ്രതയുടെ ഭാഗമായി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നിയന്ത്രണ രേഖയിലും പാക് പ്രകോപനം ഉണ്ടായി. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. ആവശ്യമെങ്കില്‍ തിരിച്ചടിക്കാന്‍ സേനകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു. ഇരു രാജ്യങ്ങളുടേയും സൈനിക തലത്തിലെ തുടര്‍ ചര്‍ച്ചകള്‍ നാളെ നടക്കും.