പാലക്കാട് നഗരസഭയിലെ ബിജെപി കൗൺസിലറായ സിന്ധു രാജനെ ഒന്നാം പ്രതിയാക്കിയാണ് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സിന്ധു രാജന് പുറമെ കണ്ടാലറിയാവുന്ന മറ്റ് മൂന്ന് ബിജെപി പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്. വടക്കന്തറയിലെ ബിജെപി ശക്തികേന്ദ്രങ്ങളിൽ വോട്ട് ചോദിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു പ്രതിഷേധം എന്ന് രമേശ് പിഷാരടി വ്യക്തമാക്കി.
സംഭവം രാഷ്ട്രീയ വിവാദമായതോടെ, ബിജെപിയുടെ നടപടിക്കെതിരെ യുഡിഎഫ് ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. തടസ്സമില്ലാതെ പ്രചാരണം നടത്താനുള്ള സാഹചര്യം ഒരുക്കണമെന്നും അക്രമികൾക്കെതിരെ കർശന നടപടി വേണമെന്നും ആവശ്യപ്പെട്ട് പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഡിസിപിക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് പോലീസ് കേസെടുത്തത്.
വിഷയം ഗൗരവമായി എടുത്ത കോൺഗ്രസ് നേതൃത്വം ഇന്ന് തന്നെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് ഔദ്യോഗികമായി പരാതി നൽകാൻ തീരുമാനിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എല്ലാ പാർട്ടികൾക്കും തുല്യ അവകാശമുണ്ടെന്നും ഇത്തരം നടപടികൾ ജനാധിപത്യ വിരുദ്ധമാണെന്നും യുഡിഎഫ് നേതാക്കൾ ആരോപിച്ചു.പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പ് ചൂട് വർദ്ധിക്കുന്നതിനിടെയുണ്ടായ ഈ സംഭവം മുന്നണികൾ തമ്മിലുള്ള വാക്പോരിന് ആക്കം കൂട്ടിയിരിക്കുകയാണ്.