+

പല്ലിശ്ശേരി ഇരട്ടക്കൊലക്കേസ്; പ്രതിക്ക് ട്രിപ്പിൾ ജീവപര്യന്തം ശിക്ഷ

തൃശൂർ പല്ലിശ്ശേരി ഇരട്ടക്കൊലക്കേസിൽ പ്രതിക്ക് ട്രിപ്പിൾ ജീവപര്യന്തം ശിക്ഷ.പല്ലിശ്ശേരി സ്വദേശി  വേലപ്പനെയാണ് 3 ജീവപര്യന്തം തടവിനും, 20,50,500 രൂപ പിഴ അടക്കാനും തൃശ്ശൂർ എസ്. സി. എസ്. ടി സ്പെഷ്യൽ  കോടതി  ശിക്ഷിച്ചത്. പല്ലിശ്ശേരി സ്വദേശികളായ ചന്ദ്രൻ, മകൻ ജിതിൻകുമാർ എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് വിധി..


2022 നവംബറിലായിരുന്നു കേസിനാസ്പദമായ  സംഭവം. കൊല്ലപ്പെട്ട ജിതിന്റെ വീടിന് സമീപത്തുള്ള വഴിയോരത്ത് വെച്ച് കാർ  നന്നാക്കിയതുമായി ബന്ധപ്പെട്ടു ഉണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിന് കാരണം. ജിതിനെ ആക്രമിക്കുന്നത് കണ്ട് എത്തിയ  പിതാവ് ചന്ദ്രനെയും വേലപ്പൻ കുത്തി കൊലപ്പെടുത്തുകയായിരുന്നു. 2008ൽ ചേർപ്പിൽ വെച്ച് ജോഷി എന്ന ആളെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് വേലപ്പൻ. ചേർപ്പ് പോലീസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡ്വ. എ കെ കൃഷ്ണൻ ഹാജരായി.

facebook twitter