+

ഫിലിപ്പീന്‍സിലെ സ്‌കൂളിലുണ്ടായ വെടിവയ്പില്‍ 3 വിദ്യാര്‍ത്ഥികള്‍ മരിച്ചു

മധ്യ ഫിലിപ്പീൻസിലെ സ്കൂളിലുണ്ടായ വെടിവെപ്പിൽ മൂന്ന് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. അഞ്ച് പേർക്ക് പരിക്കേറ്റു. ടാക്ലോബാൻ നഗരത്തിലെ സാൻ ജോസ് നാഷണൽ ഹൈസ്കൂളിലാണ് സംഭവം. വെടിവെപ്പുമായി ബന്ധപ്പെട്ട് ഇതേ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയടക്കം രണ്ട് കൗമാരക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

14-ഉം 15-ഉം വയസ്സുള്ള കുട്ടികളാണ് പൊലീസിന്റെ പിടിയിലായത്. ഇവരുടെ പക്കൽ നിന്നും പിസ്റ്റളുകൾ കണ്ടെടുത്തിട്ടുണ്ട്. ക്ലാസ് മുറികളിൽ വെടിയൊച്ച കേട്ടതോടെ പരിഭ്രാന്തരായ വിദ്യാർത്ഥികൾ നിലവിളിച്ചുകൊണ്ട് പുറത്തേക്ക് ഓടുകയായിരുന്നു. പരിക്കേറ്റ കുട്ടികളെ ഉടനടി സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


വെടിവെപ്പ് നടത്താനുണ്ടായ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥികളെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയതായി സ്കൂൾ അധികൃതർ അറിയിച്ചു.

facebook twitter