അക്‌സര്‍ പട്ടേല്‍ നയിക്കുന്ന ഡല്‍ഹി നിരയില്‍ കെഎല്‍ രാഹുല്‍, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, കരുണ്‍ നായര്‍,മിച്ചല്‍ സ്റ്റാര്‍ക്ക്, കുല്‍ദീപ് യാദവ് തുടങ്ങിയ താരങ്ങളാണ് കരുത്ത്. റിഷഭ് പന്ത് നയിക്കുന്ന ലക്‌നൗ ടീമില്‍ എയ്ഡന്‍ മാര്‍ക്രം, നിക്കോളാസ് പൂരന്‍, മിച്ചല്‍ മാര്‍ഷ്, രവി ബിഷ്‌ണോയ്, ശര്‍ദുല്‍ ഠാക്കൂര്‍, തുടങ്ങിയ താരങ്ങളാണ് പ്രതീക്ഷ. എട്ട് മത്സരങ്ങളില്‍ നിന്ന് അഞ്ച് ജയമാണ് ലക്‌നൗവിനുള്ളത്. കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാനെ പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തില്‍ കൂടിയാണ് ലക്‌നൗ സ്വന്തം തട്ടകത്തില്‍ ഇറങ്ങുന്നത്.
More News :