+

പിറന്നാള്‍ ദിനത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

തൃക്കരിപ്പൂര്‍: പിറന്നാള്‍ ദിനത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇയ്യക്കാട് നോര്‍ത്തിലെ ഉമേഷ് കുമാറിന്റെയും സരിതയുടെയും മകള്‍ ആര്യ(17)ആണ് മരിച്ചത്.ഇന്നലെ ഉച്ചയോടെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. വെള്ളൂര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയാണ്. ഇന്നലെയായിരുന്നു ആര്യയുടെ പിറന്നാള്‍. മഴ കാരണം സ്‌കൂളിന് അവധി ആയിരുന്നു. രാവിലെ അമ്പലത്തില്‍ പോയി സന്തോഷത്തോടെ വീട്ടില്‍ തിരിച്ചെത്തിയിരുന്നു.മാതാവ് സരിതയും സഹോദരന്‍ ആദര്‍ശും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. പിന്നീട് 12 മണിയോടെ കിടപ്പുമുറിയില്‍ നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ചന്തേര പൊലീസ് വീട്ടിലെത്തി നടപടികള്‍ക്ക് ശേഷം മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് ചെങ്ങന്നൂരില്‍ കേബിള്‍ ജോലിചെയ്യുന്ന പിതാവ് ഉമേഷ് നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്.




facebook twitter