സ്വകാര്യ ബസ് പണിമുടക്ക്: ഗണേഷ് കുമാർ ഇന്ന് വീണ്ടും ചർച്ച നടത്തും

10:54 AM Jul 21, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

സ്വകാര്യ ബസ് ഉടമകളുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ ഇന്ന് വീണ്ടും ചര്‍ച്ച നടത്തും. നാളെ മുതല്‍ സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് പോകാനിരിക്കെയാണ് നിര്‍ണായക ചര്‍ച്ച. മന്ത്രിതല ചര്‍ച്ചയില്‍ ധാരണയായില്ലെങ്കില്‍ പണിമുടക്കിലേക്ക് കടക്കും. സംയുക്ത സമരസമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ദ്ധനവിലും പെര്‍മിറ്റ് പുതുക്കുന്നതിലും അനുകൂല തീരുമാനം ഉണ്ടാകാത്തതിനാലാണ് പ്രതിഷേധം. ഗതാഗത മന്ത്രിയുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയതിന് പിന്നാലെ ബസ് ഓപ്പറേറ്റേഴ്‌സ് ഫോറം പണിമുടക്കില്‍ നിന്ന് പിന്മാറി. എന്നാല്‍ മറ്റു സംഘടനകള്‍ പണിമുടക്കുമായി മുന്നോട്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു.