ഫേസ്ബുക്ക് പോരുമായി നിര്‍മാതാവ് സാന്ദ്ര തോമസും വിജയ് ബാബുവും

04:14 PM Aug 14, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

ഫേസ്ബുക്ക് പോരുമായി നിര്‍മാതാവ് സാന്ദ്ര തോമസും വിജയ് ബാബുവും. കോടതിയില്‍ നിന്നുമുള്ള തിരിച്ചടിക്ക് പിന്നാലെ സാന്ദ്ര തോമസിനെതിരെ വിജയാ ബാബു പങ്കുവെച്ച പോസ്റ്റിന് മറുപടിയുമായി സാന്ദ്ര തോമസ് രംഗത്ത്. വിജയുടെ പോസ്റ്റിലെ അവസാന വരിയിലെ ഉള്ളടക്കത്തിനുള്ള മറുപടിയാണ് സാന്ദ്ര കുറിപ്പിലൂടെ നല്‍കിയത്. വിജയ് ബാബുവിന് പട്ടിയെ വിശ്വസിക്കാം. പട്ടി വിജയ് ബാബുവിനെ വിശ്വസിക്കുന്നതിലേയുള്ളൂ പേടി എന്നാണ് സാന്ദ്രയുടെ മറുപടി. തനിക്ക് മൃസങ്ങളെ ഇഷ്ടമാണെന്നും അവര്‍ മനുഷ്യരേക്കാള്‍ വിശ്വസ്ഥരാണെന്നും പരിഹസിച്ചുകൊണ്ടാണ് വിജയ് ബാബു പോസ്റ്റിട്ടത്.