IPLല്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ പഞ്ചാബ് കിങ്‌സിന് ജയം

09:47 AM Apr 19, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ പഞ്ചാബ് കിങ്‌സിന് ജയം. മഴമൂലം 14 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ അഞ്ചുവിക്കറ്റിനാണ് പഞ്ചാബിന്റെ ജയം. ബംഗളുരു ഉയര്‍ത്തിയ 96 റണ്‍സ് വിജയലക്ഷ്യം പതിനൊന്ന് പന്ത് ബാക്കിനില്‍ക്കെ പഞ്ചാബ് മറികടന്നു. 33 റണ്‍സെടുത്ത നേഹല്‍ വധേരയുടെ പ്രകടനം ജയത്തില്‍ നിര്‍ണായകമായി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗളുരുവിന് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സെടുക്കാനെ സാധിച്ചുള്ളു. അര്‍ധ സെഞ്ച്വറി നേടിയ ടിം ഡേവിഡാണ് ടീമിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.