+

ഐ.പി.എൽ : രണ്ടാമത്തെ മത്സരത്തിൽ രാജസ്ഥാന്‍ റോയല്‍സ് ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ നേരിടും

ഐപിഎല്ലില്‍ ഇന്നത്തെ രണ്ടാമത്തെ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ നേരിടും. രാത്രി ഏഴരയ്ക്ക് ജയ്പൂരിലാണ് മത്സരം. ഇതുവരെ ഏഴുമത്സരങ്ങള്‍ കളിച്ച ലക്‌നൗ നാല് മത്സരങ്ങളില്‍ ജയിച്ചിരുന്നു. റിഷഭ് പന്ത് നയിക്കുന്ന ടീമില്‍ എയ്ഡന്‍ മാര്‍ക്രം, നിക്കോളാസ് പൂരന്‍, ഡേവിഡ് മില്ലര്‍, ശര്‍ദുല്‍ ഠാക്കൂര്‍, രവി ബിഷ്‌ണോയ് തുടങ്ങിയ താരങ്ങളാണ് പ്രതീക്ഷ.


അതേസമയം അവസാന മൂന്ന് മത്സരവും പരാജയപ്പെട്ട രാജസ്ഥാന് ജയം അനിവാര്യമാണ്. നായകന്‍ സഞ്ജു സാസണ്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാത്തതാണ് ടീം നേരിടുന്ന പ്രതിസന്ധി.യശ്വസി ജയ്‌സ്വാള്‍, റിയാന്‍ പരാഗ്, ജോഫ്ര ആര്‍ച്ചര്‍, സന്ദീപ് ശര്‍മ തുടങ്ങിയ താരങ്ങള്‍ രാജസ്ഥാന്‍ നിരയില്‍ കരുത്തേകും.

facebook twitter