ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സ് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും

10:16 AM Apr 28, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സ് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും. വൈകീട്ട് ഏഴരയ്ക്ക് രാജസ്ഥാനിലെ എസ്എംഎസ് സ്‌റ്റേഡിയത്തിലാണ് മത്സരം. പോയിന്റ് പട്ടികയിലെ ഇരു ധ്രുവങ്ങളിലുള്ളവര്‍ തമ്മിലുള്ള പോരാട്ടമാണ് ഇന്ന് നടക്കുന്നത്. 8 മത്സരങ്ങളില്‍ നിന്ന് 12 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ഗുജറാത്ത് ടൈറ്റന്‍സ്. രാജസ്ഥാന്‍ റോയല്‍സാകട്ടെ 9 മത്സരങ്ങളില്‍ നിന്ന് 4 പോയിന്റ് മാത്രം നേടി ഒന്‍പതാം സ്ഥാനത്തും. പ്ലേയോഫ് സാധ്യതകള്‍ ഏറെക്കുറെ മങ്ങിയതാണെങ്കിലും രാജസ്ഥാന് ജയം അനിവാര്യമാണ്.