സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധിമാരന്‍ നിര്‍മിക്കുന്ന കൂലിയില്‍ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ പ്രതിഫലം 200 കോടിയാണെന്ന് റിപ്പോർട്ട്. നേരത്തെ കരാറായിരുന്ന 150കോടിയിൽ നിന്ന് 200കോടിയിലേക്ക് നടന്റെ പ്രതിഫലം എത്തിയെന്നാണ് ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ടുചെയ്യുന്നത്. നേരത്തെ, 150 കോടിക്കായിരുന്നത്രെ കരാറായിരുന്നത്. ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിങ് റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചതോടെ പ്രതിഫലം ഉയര്‍ത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ചിത്രത്തില്‍ അതിഥി വേഷങ്ങളിലെത്തുന്ന ആമിര്‍ ഖാന് 20 കോടിയും നാഗാര്‍ജുനയ്ക്ക് 10 കോടിയും വീതമാണ് പ്രതിഫലമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സത്യരാജിനും ഉപേന്ദ്രയ്ക്കും യഥാക്രമം അഞ്ചും നാലും കോടി വീതമാണ് പ്രതിഫലം. പ്രീതി എന്ന കഥാപാത്രമായെത്തുന്ന ശ്രുതി ഹാസന് നാലുകോടി ലഭിക്കും.സംവിധായകന്‍ ലോകേഷ് കനകരാജിന് 50 കോടിയും സംഗീതസംവിധായകന്‍ അനിരുദ്ധ് രവിചന്ദറിന് 15 കോടിയുമാണ് പ്രതിഫലമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പൂജാ ഹെഗ്‌ഡെയ്ക്ക് മൂന്നുകോടിയാണ് പ്രതിഫലം. ഒരുകോടി രൂപയാണ് സൗബിന്‍ ഷാഹിറിനാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.