സമീർ താഹിറിന്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചു

07:10 PM May 05, 2025 | വെബ് ടീം

കൊച്ചി:  സംവിധായകൻ സമീർ താഹിറിനെ എക്സൈസ് അറസ്റ്റ് ചെയ്തു.സംവിധായകരായ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും പ്രതികളായ ലഹരി കേസിൽ ആണ് നടപടി. കൊച്ചിയിലെ സമീർ താഹിറിന്റെ ഫ്ലാറ്റിൽ നിന്നാണ് ഹൈബ്രിഡ് കഞ്ചാവുമായി ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും നേരത്തെ പിടിയിലായത്.തുടർന്ന് നടന്ന ചോദ്യം ചെയ്യലിന് ഒടുവിലാണ് സമീർ താഹിറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. എന്നാൽ, പിന്നീട് അദ്ദേഹത്തെ ജാമ്യത്തിൽ വിട്ടയച്ചു. ഫ്ലാറ്റിലെ ലഹരി ഉപയോഗത്തെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നു എന്നാണ് സമീർ താഹിർ എക്സൈസിന് നൽകിയ മൊഴി. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.