+

വിഴിഞ്ഞം തുറമുഖ കമ്മീഷനിംഗ്; വിമര്‍ശനമുയര്‍ത്തി ഡോക്ടര്‍ ശശി തരൂര്‍ എം.പിയുടെ ഫേസ്ബുക്ക് പോസ്റ്റ്

വിഴിഞ്ഞം തുറമുഖം കമ്മീഷനിംഗില്‍ വിമര്‍ശനമുയര്‍ത്തി ഡോക്ടര്‍ ശശി തരൂര്‍ എം.പിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ചടങ്ങില്‍ പ്രസംഗിച്ച ഔദ്യോഗിക പ്രഭാഷകരില്‍ ആരും ഉമ്മന്‍ ചാണ്ടിയുടെ പേര് പോലും പരാമര്‍ശിച്ചില്ലെന്നും അതില്‍ ലജ്ജിക്കുന്നുവെന്നുമാണ് വിമര്‍ശനം. അദ്ദേഹത്തിന്റെ സംഭവാനകളെക്കുറിച്ച് സംസാരിക്കാന്‍ ഉദ്ദേശിച്ചിരുന്ന തനിക്ക് അതിന് അവസരം ലഭിച്ചില്ലെന്നും ശശി തരൂര്‍ എംപി പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിന്‌റെ യഥാര്‍ത്ഥ കമ്മീഷനിംഗ് കരാറില്‍ ഒപ്പുവെച്ച്, എല്ലാവരും ആഘോഷിച്ച പ്രവൃത്തികള്‍ക്ക് തുടക്കമിട്ട, അന്തരിച്ച കേരള മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടിയുടെ ശ്രദ്ധേയമായ സംഭാവനകളെ അനുസ്മരിക്കാന്‍ ഈ അവസരം വിനിയോഗിക്കുന്നു എന്നും പോസ്റ്റില്‍ പറയുന്നുണ്ട്.

facebook twitter