മാസപ്പടി കേസില്‍ എസ്എഫ്‌ഐഒ നല്‍കിയ കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നു. ടി.വീണയ്ക്ക് മുഖ്യപങ്കെന്ന് എസ്എഫ്‌ഐഒ കുറ്റപത്രത്തില്‍. സിഎംആര്‍എല്ലില്‍ നിന്ന് വീണയ്ക്ക് പ്രതിമാസം 5 ലക്ഷം രൂപ വീതവും എക്സാലോജികിനു 3 ലക്ഷം രൂപ വീതവും സിഎംആർഎൽ നൽകിയിരുന്നു.വീണയും സിഎംആർഎൽ എംഡി ശശിധരൻ കർത്തയും കൂടി ഒത്തുകളിച്ച് സിഎംആർഎല്ലിൽനിന്നു 2.78 കോടി രൂപ തട്ടിയെടുത്തെന്നും റിപ്പോർട്ടിൽ പറയുന്നു.എസ്എഫ്‌ഐ റിപ്പോര്‍ട്ടില്‍ വീണ പതിനൊന്നാം പ്രതി.എറണാകുളം അഡിഷനൽ സെഷൻസ് കോടതിയിലാണ് റിപ്പോർട്ട് സമർപ്പിച്ചത്.