കൊച്ചി: ടെലിവിഷൻ ന്യൂസ് ചാനൽ റേറ്റിങ്ങിൽ ഏഷ്യാനെറ്റ് ന്യൂസ് മൂന്നാമത്. നിലമ്പൂരിലെ കൊമ്പനാര് ? ഭൂരിപക്ഷം സ്കാൻ ചെയ്തു പ്രവചിക്കാം എന്ന 1 ലക്ഷം രൂപ സമ്മാനമായി നൽകിയ പ്രവചന മത്സരം പോലും ഏഷ്യാനെറ്റ് ന്യൂസിനെ റേറ്റിങ് ചാർട്ടിൽ തുണച്ചില്ല. അതേ സമയം ഐഫോണുകൾ സമ്മാനമായി നൽകിയ 2 ലക്ഷത്തോളം പേർ പങ്കെടുത്തുവെന്ന് 24ന്യൂസ് അവകാശപ്പെടുന്ന നിലമ്പൂർ പ്രവചന മത്സരം ചാനലിനെ തുണച്ചുവെന്നു കരുതാം. ശ്രീകണ്ഠൻ നായരുടെ നേതൃത്വത്തിൽ 24 ന്യൂസ് രണ്ടാമത് എത്തി. ഇത്തവണയും റിപ്പോർട്ടർ ടിവി തന്നെ ഒന്നാമത്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ഉൾപ്പെടെ നടന്ന 25 ആഴ്ചയിലെ റേറ്റിംഗ് ചാർട്ടുകൾ പുറത്തുവരുമ്പോൾ മലയാളം ന്യൂസ് ചാനലുകളുടെ കാറ്റഗറിയിൽ ഏഷ്യാനെറ്റ് ന്യൂസിന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവരുന്നു. റിപ്പോർട്ടർ വീണ്ടും തുടർച്ചയായി ഒന്നാം സ്ഥാനത്ത് 118 പോയിന്റുമായി മുന്നേറുന്ന കാഴ്ചയാണ് കാണുവാനായത്.
കേവലം അഞ്ചു പോയിന്റിന്റെ മാത്രം വ്യത്യാസത്തിൽ 24 ന്യൂസ് 113 പോയിന്റുമായി രണ്ടാം സ്ഥാനം സ്വന്തമാക്കി, ഏഷ്യാനെറ്റ് ന്യൂസിനെ അട്ടിമറിച്ചു . ഏഷ്യാനെറ്റ് ന്യൂസിന് 16 പോയിന്റാണ് ഉള്ളത്. റിപ്പോർട്ട് ടിവിയുമായി 12 പോയിന്റ് വ്യത്യാസവും 24 ഉം ആയി 7 പോയിന്റും പിറകിലാണ് ഏഷ്യാനെറ്റ് ന്യൂസ് .
നാലാം സ്ഥാനത്ത് പതിവുപോലെ മനോരമ ന്യൂസ് മാതൃഭൂമി ന്യൂസ് എന്നിവർ തമ്മിലുള്ള മത്സരം തന്നെയാണ് കാണാനായത് അതിൽ ഇത്തവണയും മനോരമ ന്യൂസ് 52 പോയിന്റുമായി നാലാം സ്ഥാനത്ത് എത്തി. അഞ്ചു പോയിന്റ് വ്യത്യാസത്തിൽ 47 പോയിന്റുമായി മാതൃഭൂമി ന്യൂസിലാണ് 5 സ്ഥാനം.
ലോഞ്ചിങ്ങിന്റെ ഒന്നാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ന്യൂസ് മലയാളത്തിന് തങ്ങളുടെ ആറാം സ്ഥാനം യാതൊരു ഭീഷണിയുമില്ലാതെ നിലനിർത്താൻ സാധിക്കുന്നുണ്ട്. 29 പോയിന്റാണ് അവർക്കുള്ളത്. ന്യൂസ് മലയാളത്തിന്റെ പിറകിലുള്ള കൈരളി ന്യൂസുമായി എട്ടു പോയിന്റ് വ്യത്യാസം ന്യൂസ് മലയാളത്തിലുണ്ട്.
21 പോയിന്റുമായി കൈരളി ന്യൂസ് ഏഴാം സ്ഥാനത്തും. 20 പോയിന്റുമായി ജനം ടിവി എട്ടാമതുമാണ് ഇവർ തമ്മിൽ ഇഞ്ചോടിച്ച് പോരാട്ടമാണ് നടന്നുവരുന്നത് കഴിഞ്ഞ കുറച്ച് ആഴ്ചകളായി.
വമ്പൻ നെറ്റ്‌വർക്കിന്റെ ചാനൽ ആയിട്ടും റേറ്റിംഗ് ചാർട്ടിൽ പോയിന്റിൽ അല്പം മുന്നേറ്റം ഉണ്ടാക്കാൻ മാത്രം കഴിഞ്ഞ ന്യൂസ് 18 കേരള 17 പോയിന്റുമായി ഒമ്പതാം സ്ഥാനത്തും . കേവലം ഒമ്പത് പോയിന്റുമായി മീഡിയ വൺ പത്താം സ്ഥാനത്തുമാണ്. സാമൂഹ്യ മാധ്യമങ്ങളിൽ കാഴ്ചക്കാരിൽ മുന്നേറ്റം ഉണ്ടാക്കുമ്പോഴും പരസ്യ വരുമാനത്തിന് കണക്കാക്കുന്ന റേറ്റിംഗ് ചാർട്ടിൽ ഇടം പിടിക്കാൻ കഴിയാത്തത് മീഡിയ വണ്ണിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്.
റേറ്റിംഗ് മീറ്ററുകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച് ആക്ഷേപങ്ങൾ ഉയരുമ്പോഴും ഇന്ത്യ ഒട്ടാകെയുള്ള ടെലിവിഷൻ ചാനലുകളും പരസ്യ ദാതാക്കളും അംഗീകരിക്കുന്ന ഡേറ്റ ആയതിനാൽ പരസ്യ വരുമാനത്തിന് ഈ റേറ്റിംഗ് ഏറെ നിർണായകമാണ്.